‘ജയിലിൽനിന്ന് പുറത്തിറക്കാം’: ഇമ്രാൻ ഖാന്റെ മുന്നിൽ പാക്ക് സ …, tell me about this news in (https://www.manoramaonline.com/news/latest-news/2026/09/28/imran-khan-offered-deal-by-pakistan-govt-to-secure-release-from-prison-ex-pakistan-pm-son-drops-hint.html)
28-09-2026
ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കേസുകൾ ഒത്തുതീർപ്പാക്കി പുറത്തിറങ്ങാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ഒത്തുതീർപ്പ് വ്യവസ്ഥ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ മകൻ കാസിം ഖാൻ രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് ആ ഒത്തുതീർപ്പ് വ്യവസ്ഥ സ്വീകരിച്ച് പുറത്തുവരണമെന്ന് ഒരു മകൻ എന്ന നിലയിൽ താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മറ്റ് രാഷ്ട്രീയ തടവുകാരെയും കുടുംബാംഗങ്ങളെയും ഉപേക്ഷിച്ച് അദ്ദേഹം ഈ വ്യവസ്ഥ അംഗീകരിക്കാൻ സാധ്യതയില്ലെന്നും കാസിം ഖാൻ വ്യക്തമാക്കി. കഴിഞ്ഞ ഏഴു മാസമായി പിതാവുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടും ജയിൽ അധികൃതർ അതിന് അനുവാദം നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.