നിയമന വിവാദം: കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ …: news
12-10-2026
നിയമന വിവാദം: കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ സീമാറ്റിലെ തസ്തിക രാജിവെച്ചു
കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്. ഷാനി (ഷാനി ഷഫീർ) പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിലെ (SIEMAT – State Institute of Educational Management and Training) റിസർച്ച് ഓഫീസർ പദവി രാജിവെച്ചു.
കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് രാജി. ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയോ മതിയായ അഭിമുഖം നടത്തുകയോ ചെയ്യാതെ, ബയോഡേറ്റ മാത്രം വാങ്ങി ഒരു വർഷത്തേക്ക് 40,000 രൂപ മാസ ശമ്പളത്തിൽ തസ്തിക നൽകിയെന്ന ആരോപണമാണ് വിവാദത്തിന് വഴിവെച്ചത്.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്ന് സീമാറ്റ് അധികൃതർ വിശദീകരിച്ചിരുന്നെങ്കിലും, നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ സീമാറ്റ് ഡയറക്ടറെ ഉപരോധിക്കുകയും ശക്തമായ പ്രതിഷേധവുമായ%